ആലപ്പുഴ: സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കുറവ് വേനല്‍ മഴ ലഭിച്ചത് ആലപ്പുഴ ജില്ലയില്‍. മാര്‍ച്ച് 1 മുതല്‍ മെയ് 15 വരെ 89.3 മില്ലി മീറ്റര്‍ മഴയാണ് ആലപ്പുഴയില്‍ ലഭിച്ചത്. പെയ്യേണ്ടിയിരുന്ന മഴയേക്കാള്‍ 69 ശതമാനം കുറവാണിത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴലഭിച്ചപ്പോഴും ആലപ്പുഴയില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല.
സംസ്ഥാനത്തൊട്ടാകെ ഈ വര്‍ഷം വേനല്‍മഴയില്‍ ലഭിക്കേണ്ടിയിരുന്ന മഴയേക്കാള്‍ 45 ശതമാനം കുറവുണ്ടായി. ആകെ 123.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ലക്ഷദ്വീപില്‍ 75 ശതമാനം മഴകുറഞ്ഞു. 26.5 മില്ലിമീറ്റര്‍ വേനല്‍ മഴ മാത്രമാണ് ലക്ഷദ്വീപില്‍ പെയ്തത്.
പ്രതീക്ഷച്ചതിനേക്കാള്‍ അധികം മഴ ലഭിച്ചത് വയനാട്ടിലാണ്. 16 ശതമാനം അധിക മഴ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക