ഒരു ഷോറൂമിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ട്വീറ്റ് ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ കൊച്ചിയിലെത്തിയ സച്ചിൻ കേരളത്തിൽ പെയ്ത മഴയുടെ ദൃശ്യങ്ങളോടൊപ്പം ” ഇവിടെ പുതുമഴ പെയ്യുകയാണ്. എന്നെ സ്വീകരിക്കുകയാണ് കേരളം. ദൈവത്തിന്റെ സ്വന്തം രാജ്യം…” എന്ന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
ഒരു സ്വകാര്യ ഷോറൂമിന്റെ ഉത്ഘാടനത്തിനായി കൊച്ചിയിലെത്തിയ സച്ചിൻ കാറിൽ സഞ്ചരിക്കവെയാണ് പുതുമണ്ണിന്റെ ഗന്ധം തനിക്ക് ഏറെ ഇഷ്ടമാണെന്നു പറഞ്ഞ് ട്വീറ്റ് ചെയ്തത്.
Welcomed in Kerala with some beautiful weather. pic.twitter.com/8eyU4mff5s
— Sachin Tendulkar (@sachin_rt) May 24, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക