യു എ ഇ യിലേക്കുള്ള ദീർഘകാല വിസാ നിരക്കുകൾ പ്രഖ്യാപിച്ചു. പത്തുവർഷത്തേക്ക് വിസയുടെ 1000 ദിർഹവും അപേക്ഷാ ഫീസ് 150 ദിർഹവും ചേർത്ത് 1150 ദിർഹമാണ് വിസാ ഫീസ്. സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും വിവിധ മേഖലയിലെ വിദഗ്ദര്‍ക്കും ദീര്‍ഘകാല വിസ ഇപ്പോള്‍ നേടാം.
അഞ്ച് വർഷത്തേക്ക് 650 ദിര്‍ഹമാണ് നിരക്ക് . ദീര്‍ഘകാലവിസയ്ക്കുള്ള അവസരങ്ങളും രാജ്യത്തെ അനുകൂലസാഹചര്യങ്ങളും സൗകര്യങ്ങളും മനസ്സിലാക്കാന്നുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 1100 ദിര്‍ഹമാണ് നിരക്ക്.
സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഗവേഷകര്‍ക്കും മികച്ച വിദ്യാര്‍ഥികള്‍ക്കുമാണ് ദീര്‍ഘകാല വിസ അനുവദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക