ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 പ്രദേശങ്ങളില്‍ 11 എണ്ണം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ചുരുവാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 48.9 ഡിഗ്രി സെലഷ്യസാണ് തിങ്കളാഴ്ച ഈ സ്ഥലത്ത് താപനില രേഖപ്പെടുത്തിയത്.
കാലവസ്ഥ നിരീക്ഷണ വെബ് സൈറ്റ് എല്‍ ഡോറാഡോയാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. അതേ സമയം രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഇന്നലെ താപനില 44.6 ഡിഗ്രി സെലഷ്യസാണ്. ജൂണ്‍ 6ന് മണ്‍സൂണ്‍ എത്തുന്നതോടെ ഇപ്പോഴത്തെ അവസ്ഥയില്‍ മാറ്റം വരുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക