സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ വിദഗ്ധ സഹായങ്ങൾക്കായി കേന്ദ്രത്തിൽ നിന്നുമുള്ള സംഘം കേരളത്തിലെത്തി. ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗസംഘമാണ് ഇന്ന് രാവിലെ കൊച്ചിയിലെത്തിയത്. കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് അറിയിച്ചിട്ടുണ്ട്.
നിപ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലും കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. 01123978046- ആണ് ഡല്‍ഹിയിലെ കൺട്രോൾ റൂം നമ്പർ,
പ്രതികരിക്കാൻ ഇവിടെ എഴുതുക