നിരവധി ഹിറ്റ് സീരിയലുകളിലെ നായക വേഷത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് രാജീവ് റോഷന്റേത്. സീരിയലിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് രാജീവ് ബിസിനസ് രംഗത്തേക്കിറങ്ങുന്നത്. വൈറ്റിലയിൽ സ്വന്തമായി ഉണ്ടായിരുന്ന ഫ്ലാറ്റ് അടക്കമെല്ലാം വിറ്റുപെറുക്കി രാജീവ് ദുബായിൽ ഹോട്ടൽ തുടങ്ങുകയായിരുന്നു. എന്നാൽ അതിനുശേഷം തന്റെ ജീവിതത്തിൽ സംഭവിച്ചത് സീരിയലിനെ വെല്ലുന്ന ട്വിസ്റ്റ് ആണെന്നാണ് രാജീവ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
രാജീവിന്റെ വാക്കുകൾ
“വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റുപെറുക്കി ദുബായിൽ ഹോട്ടൽ തുടങ്ങി. കുടുംബമായി അവിടേക്ക് പറിച്ചുനട്ടു. പക്ഷേ ആ സമയത്താണ് ആഗോള സാമ്പത്തിക മാന്ദ്യം അലയടിച്ചത്. ഉള്ള സമ്പാദ്യമെല്ലാം പോയി. വീണ്ടും കുടുംബവുമായി നാട്ടിലേക്ക് പലായനം ചെയ്തു. എറണാകുളത്ത് ഒരിക്കൽ മൂന്നു വീടുകളുണ്ടായിരുന്ന താൻ വാടകവീട്ടിൽ കുടുംബത്തോടൊപ്പം താമസിച്ചു.”
https://youtu.be/M_9K-o4crAs
പ്രതികരിക്കാൻ ഇവിടെ എഴുതുക