ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അവസാനിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റോഡിയോ പരിപാടി മൻ കി ബാത്ത് വീണ്ടും തുടങ്ങുന്നു. ഈ മാസം 30നാണ് രണ്ടാം വരവിലെ ആദ്യ പ്രക്ഷേപണം. മൻ കി ബാത്തിലേക്ക് പൊതുജനങ്ങൾക്ക് സന്ദേശം റിക്കോർഡ് ചെയ്ത് അയയ്ക്കാനായി 1800-11-7800 എന്ന ടോൾ ഫ്രീ നന്പർ ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
www.mygov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് 29-ാം തീയതി വരെ ആശയങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക് പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കാനുമാകും. എല്ലാ മാസത്തിലെയും അവസാന ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്. ദൂരദർശൻ അടക്കമുള്ള വാർത്താചാനലുകളും പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക