ഇന്ന് ജൂൺ 26 ലഹരി വിരുദ്ധ ദിനം. ദിനാചാരങ്ങൾ സാംസകാരിക തനിമയുടെ ഭാഗമാണ്,ഓർമ്മിക്കാനും ചിന്തിക്കാനും നഷ്ടമാകുന്ന മഹത്വങ്ങൾ വീണ്ടെടുക്കാനും ഈ ദിനാചരണങ്ങൾ പ്രയോജനപ്പെടുന്നു. 1987മുതലാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ഭാരതത്തിൽ പുരാതന കാലം തൊട്ടേ മദ്യ ഉപയോഗം നിലനിന്നതായി ചരിത്രം പറയുന്നുണ്ട്. ലഹരി പദാർത്ഥങ്ങളിൽ വെച്ച് ഏറ്റവും പ്രചാരം ഏറിയത് മദ്യമാണ്. തന്റെ സ്വകാര്യ ആഹ്ളാദങ്ങൾക്കപ്പുറം ലോകത്തിനു നിലനില്പില്ലെന്ന് ചിന്തിക്കുന്ന ഒരു വിഭാഗത്തിന്റെ താൽകാലിക സുഖാന്വേഷണത്തിൽ നിന്നാണ് ലഹരി വസ്തുക്കൾ പിറവി എടുതത്ത്.
നല്ല ശീലങ്ങൾ പലപ്പോഴും വളര സാവധാനത്തിൽ മാത്രമേ ഒരു വ്യക്തിയിൽ ഉറങ്ങുന്നുള്ളു. എന്നാൽ ദുശീലങ്ങൾ ആകട്ടെ വളരെ വേഗത്തിൽ ഒരു വ്യക്തിയിൽ സ്വാധീനിക്കുകയും അവൻ അതിൽ അടിമ പെടുകയും ചെയുന്നു. ദുശീലത്തിനു അടിമയായ ഒരുവനെ പൂർണ്ണ സ്ഥിതിയിൽ എത്തിക്കുക എന്നത് പ്രയാസകരമായ ഒന്നാണ്.
ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ല. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളർന്നു വെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സത്യം.
ലഹരികള്‍ വ്യക്തിജീവിതത്തേയും കുടുംബജീവിതത്തേയും അതിലുപരി സമൂഹത്തെ തന്നെ ബാധിക്കുമ്പോഴാണ് പലപ്പോഴും ഗൗരവകരമായ ചിന്തകള്‍ ഉടലെടുക്കുന്നത്.
ലഹരിയുടെ അമിത ഉപയോഗം മൂലം പല തരത്തിലുളള രോഗങ്ങള്‍ക്ക് മനുഷ്യന് അടിമപ്പെടുന്നു. മനുഷ്യനെ മനുഷ്യന് അല്ലാതാക്കുന്നതും ഈ ലഹരിവസ്തുക്കള്‍ തന്നെയാണ്. ലഹരി വിരുദ്ധ ദിനം ആചരിക്കുന്നുണ്ടെങ്കിലും ലഹരിക്കെതിരെ നിരന്തരം ശബ്ദിക്കുന്നുണ്ടെങ്കിലും ഇന്നും സമൂഹത്തില്‍ നിന്നും ലഹരിയെ തുടച്ചുനീക്കാന്‍ നമ്മുക്കായിട്ടില്ല. ശരിയായ അവബോധത്തിലൂടെ മാത്രമേ ഇതില്‍ നിന്നും രക്ഷ നേടാനാകൂ. നല്ലൊരു നാളേക്കായി ഇന്ന് കൂട്ടത്തോടെ പ്രയത്നിച്ചാൽ മാത്രമേ വരും തലമുറയെങ്കിലും ലഹരിയുടെ ഉപയോഗത്തിൽ നിന്ന് രക്ഷനേടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക