എറണാകുളം: നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗിയുമായി സമ്പർക്കം ഉണ്ടായ 330പേരുടെ പട്ടികയില്‍ നിന്ന് ഇതുവരെ ഒഴിവാക്കിയവരുടെ എണ്ണം 314 ആയി. ഇനി 16പേരാണ് സമ്പർക്കപ്പട്ടികയിൽ ബാക്കിയുള്ളത്. ഇവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. ഇന്ന് പുതുതായി ആരെയും നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ആരും തന്നെ നിരീക്ഷണത്തില്‍ ഇല്ല. നിപ സംബന്ധിച്ച സംശയ നിവാരണത്തിനായി 0484 2368802 എന്ന നമ്പറിലേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ വിളിക്കാവുന്നതാണ്.
പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് ജില്ലയില്‍ ഹെല്‍ത്തി കേരള ക്യാമ്പയിൻ സംഘടിപ്പിച്ചുവെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക