ഡല്‍ഹി : സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്ത് നടത്തിയത് സമൂഹ മനസസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം. സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റത്തിന് ഗുല്‍കേഷ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ ഇല്ലാതാക്കി ഭാര്യയെ വിവാഹം കഴിക്കാനാണ് പ്രതി ഈ ക്രൂര കൃത്യം നടത്തിയത്. ജൂണ്‍ 24 നും 25 നും ഇടയിലായിരുന്നു സംഭവം നടന്നത്.
പ്രതിയായ ഗുല്‍കേഷ് വിളിച്ചതനുസരിച്ച് എത്തിയതായിരുന്നു സുഹൃത്ത് ദല്‍ബിര്‍. ദല്‍ബിറിനെ റെയില്‍വേ പാളത്തിന് സമീപത്തേക്ക് കൂട്ടക്കൊണ്ടുപോയ ഗുല്‍കേഷ് ഇയാളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് ശരീരം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹം കണ്ടെന്ന് പ്രതി തന്നെയാണ് പൊലീസില്‍ വിവരം നല്‍കിയത്.പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഗുല്കേഷാണെന്ന് തിരിച്ചറിഞ്ഞത്. ദല്‍ബിറിന്റെ ഭാര്യയെ വിവാഹം കഴിക്കാനാണ് താന്‍ കൃത്യം ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക