‘മിസ്സ് യൂണിവേഴ്സ് ഓസ്ട്രേലിയ, ആ വിളി വന്നപ്പോൾ ഒന്നും മിണ്ടാൻ പോലും കഴിയാതെ സ്തംഭിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു. മിസ്സ് യൂണിവേഴ്സ് ഓസ്ട്രേലിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ കൂടിയായ പ്രിയ സൊറോ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ സ്വദേശികള്‍ ഉള്‍പ്പെടെ ഫൈനലില്‍ എത്തിയ 28 പേരെ പിന്തള്ളിയാണ് 2019-ലെ മിസ്സ് യൂണിവേഴ്സ് ഓസ്ട്രേലിയയായി പ്രിയ സൊറോ തിരഞ്ഞെടുക്കപ്പെട്ടത്.
11 ആം വയസ്സിൽ കുടുംബം മിഡില്‍ ഈസ്റ്റിലേക്ക് സ്ഥിരതാമസമാക്കി . പിന്നീട് അവിടെ നിന്ന് മെല്‍ബണിലേക്ക് കുടിയേറിയതാണ്. മത്സരത്തില്‍ വിജയിക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. അതിനാല്‍ മാതാപിതാക്കളെ കൂട്ടാതെയാണ് മത്സരിക്കാനെത്തിയത്. ബിരുദധാരിയായ പ്രിയ മെല്‍ബണിലെ തൊഴില്‍ വകുപ്പില്‍ ജോലി ചെയ്യുകയാണ്. ഈ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് പ്രിയ സൊറോ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക