തിരുവനന്തപുരം: മംഗലപുരം പോലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെ മദ്യലഹരിയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലപുരം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജി.ബി വിനുവാണ് അതിക്രമം കാട്ടിയതിന് കസ്റ്റഡിയിലെടുത്തു പോലീസ് വിട്ടയച്ചത്. മദ്യലഹരിയില്‍ സ്റ്റേഷനില്‍ നിലത്ത് കിടന്ന് ഇഴയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതേതുടര്‍ന്ന് ജി.ബി വിനുവിനെ സസ്പെന്‍ഡ് ചെയ്തു.
റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചതിന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ മദ്യലഹരിയില്‍ നില്ക്കാന് പോലും കഴിയാത്ത ബിനു നിലത്ത് കിടന്ന് ഇഴയുകയായിരിന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യലഹരിയില്‍ കാറിലെത്തിയ ബിനു പോലീസ് സ്റ്റേഷന് മുന്നില്‍ പടക്കം പൊട്ടിച്ചു. പിന്നീട് റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക