ഒഹിയോ: പരസ്പരം ഇഷ്ടത്തിലാകുന്നതും നീണ്ട വര്‍ഷത്തെ പ്രണയത്തിനു ശേഷം ഒന്നിക്കുന്നതും പ്രേമിക്കുന്നവര്‍ക്കിടയില്‍ സ്വഭാവികമാണ്. പ്രണയം ജീവിതത്തിന്റെ മധുരമായ വികാരമാണ്. പക്ഷേ പ്രണയവും വിവാഹുമെല്ലാം 100 വയസ്സിന് ശേഷമാണെങ്കിലോ? സംഭവം കിടുക്കും. പ്രണയിക്കാനും ജീവിതസഖിയെ ഒപ്പംകൂട്ടാനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ ദമ്പതികൾ. മിന്നുകെട്ടാന്‍ ഒട്ടും വൈകിയിട്ടില്ലെന്ന ഉറച്ച വിശ്വാസത്തോടെയാണ് 100 വയസ്സുകാരന് ജോണും 103ാം വയസ്സിലേക്ക് കടക്കാന്‍ ഒരുങ്ങുന്ന ഫില്ലിസും വിവാഹിതരായത്. ഒഹിയോയില്‍ നവദമ്പതികളായ ജോണും ഫില്ലിസും വിവാഹിതരാകുമ്പോൾ ഇരുവര്‍ക്കും പ്രായം 100 കഴിഞ്ഞിരുക്കുന്നു. വീണ്ടും സ്നേഹം കണ്ടത്തിയ സന്തോഷത്തിലാണ് ജോണ്‍ മുത്തശ്ശനും ഫില്ലസ് മുത്തശ്ശിയും.
ഒട്ടും വൈകിയിട്ടില്ലെന്ന ഉറച്ച വിശ്വാസത്തോടെയാണ് മുത്തശ്ശന് മണവാളനും മുത്തശ്ശി മണവാട്ടിയും നീണ്ട ഒരു വര്‍ഷത്തെ ഡേറ്റിങ്ങിനു ശേഷം വിവാഹിതരാകുന്നത്. പ്രണയത്തിന് പ്രായമില്ലെന്ന് വീണ്ടും തെളിയിക്കുകയാണിവര്‍. 100 വയസ്സ് പിന്നിട്ടിട്ടും തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടുമിട്ടിയ സന്തോഷം പങ്കുവെക്കുകയാണ് ഇരുവരും. ”സത്യം പറഞ്ഞാല്‍ ഞങ്ങള്‍ പരസ്പരം പ്രണയത്തിലായി ഒരുവര്‍ഷം പിന്നിട്ടു ദാ ഇപ്പോള്‍ വിവാഹിതരുമായി , ഞങ്ങളുടെ പ്രായത്തിലുള്ള ആര്‍ക്കെങ്കിലും ഇതില്‍ അസ്വസ്ഥത തോന്നിയേക്കാം പക്ഷേ ഞങ്ങള്‍ പരസ്പരം പ്രണയത്തിലായി എന്നതാണ് സത്യം’ ഫില്ലിസ് പറയുന്നു.
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികനാണ് ജോണ്‍. ഫില്ലിസിന്റെ കൂടുംബത്തിലാകട്ടെ നൂറ് വയസ് പിന്നിടുക പുതിയ കാര്യമല്ല. ഫില്ലിസന്റെ മാതാവ് 106 വയസുവരെ ജീവിച്ചിരുന്നു. ജോണിന്റെയും ഫില്ലിസിന്റെയും രണ്ട് പങ്കാളികള്‍ നേരത്തെ മരിച്ചതാണ്. ജീവിത സായാഹ്നത്തിലാണ് മൂന്നാമത്തെ പങ്കാളികളെ പരസ്പരം കണ്ടെത്തിയത്. ഏറെ സമയം ഒരുമിച്ച് ചെലവഴിക്കാന്‍ അവസരം കിട്ടിയപ്പോള്‍ പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്.
വിവാഹ വാര്ത്തയറിഞ്ഞെത്തുന്നവരോട് തങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്നുപറയാന്‍ മുത്തശ്ശനും മുത്തശ്ശിക്കും മടിയൊന്നുമില്ല.’ ഞങ്ങള്‍ ഒരിക്കലും ഇങ്ങനെയൊക്കെ ആയിതീരുമെന്ന് വിചാരിച്ചിരുന്നില്ല. എല്ലാം അങ്ങ് സംഭവിച്ചതാണ്’. ഏറെ സമയം ഒരുമിച്ച് ചിലവഴിച്ചും പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഒഹിയോയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും വിവാഹം എന്ന തീരുമാനത്തിലെത്തുന്നതും.
‘ഞങ്ങള്‍ ഒരുപാട് കാര്യങ്ങളുല് ഒരുപോലെയാണ്, ഞങ്ങള്‍ പരസ്പരം മനസ്സിലാക്കി ജീവിതം ആസ്വദിക്കുകയാണ് ജോണ്‍ പറഞ്ഞു. വരുന്ന ഓഗസ്റ്റില്‍ പ്രിയതമനൊപ്പം 103ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഫില്ലിസ് മുത്തശ്ശിയും. പരസ്പരം സ്പേസ് നല്കുന്നതിലൂടെയാണ് തങ്ങളുടെ ബന്ധം മുന്നോട്ടു പോകുന്നതെന്നാണ് ഇരുവരുടെയും വാദം.
8 നും 64 നും ഇടയില്‍ പ്രായമുള്ള വിവാഹിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് 1960 നു ശേഷം 65 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ വിവാഹിതരാകുന്നവരുടെ റിപ്പോർട്ടുകൾ. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വിവാഹവാര്‍ത്ത പാട്ടായതോടെ ചിലതൊക്കെ പുറത്തു വരുന്നു. ഇപ്പോള്‍ തിരക്കിലാണെങ്കിലും ഒരുമിച്ച് സമയം ചിലവഴിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക