തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ച് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. ആറ്റിങ്ങല്‍ ബോയ്സ് എച്ച് എസ് എസിലെ വിദ്യാര്‍ത്ഥി അക്ഷയ് ബിജുവിനാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥി ബസില്‍ കയറുന്നതിന് മുൻപ് ജീവനക്കാര്‍ ബെല്ലടിക്കുകയും തുടര്‍ന്ന് മുന്നോട്ടെടുത്ത ബസില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയുമായിരുന്നു. സംഭവത്തില്‍ അധ്യാപകര്‍ പോലീസിൽ പരാതി നല്കി. പരിക്കേറ്റ കുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക