സൂര്യയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘കാപ്പാന്റെ’ ഓഡിയോ ലോഞ്ച് ആഘോഷമാക്കാന്‍ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മോഹന്‍ലാലും സൂര്യയക്കൊപ്പം വേദി പങ്കിടാൻ രജനീകാന്തും പ്രധാന അതിഥിയായി എത്തും. ഒപ്പം ഷങ്കറിനെയും വൈരമുത്തുവിനെയും ക്ഷണിച്ചിട്ടുണ്ട്.
ചെന്നൈയിലെ ശ്രീ രാമചന്ദ്ര കണ്വെന്ഷന് സെന്ററില്‍ 21നാണ് പരിപാടി. രജനിയുടെ കഴിഞ്ഞ ചിത്രം ‘2.0’യുടെയും വരാനിരിക്കുന്ന ചിത്രം ‘ദര്‍ബാറി’ന്റെയും നിര്‍മ്മാതാക്കള്‍ ലൈക ആണ്. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായി സൂര്യയും എത്തുന്നു. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. ‘അയന്’, ‘മാട്രാന്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക