അര്‍ധസൈനികസേനാവിഭാഗമായ സശസ്ത്രസീമാബല്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പോര്‍ട്സ് ക്വാട്ടാ നിയമനമാണ്. 150 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് . താത്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും.
യോഗ്യത: എസ്.എസ്.എല്‍. സി. അല്ലെങ്കില്‍ തത്തുല്യം. അപേക്ഷകര്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട കായിക ഇനങ്ങളില്‍ ഏതിലെങ്കിലും രാജ്യത്തെ പ്രതിനിധാനംചെയ്തിരിക്കണം. അല്ലെങ്കില്‍ ഒളിമ്പിക്സ്, ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലേതിലെങ്കിലും മത്സരിച്ചിരിക്കണം. അല്ലെങ്കില്‍ ദേശീയമത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടിയിരിക്കണം.
പ്രായം: 18-23 വയസ്സ്.
ശമ്പളം: 21,700-69,100 രൂപ. അപേക്ഷാഫീസ്: 100 രൂപ. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും അപേക്ഷാഫീസില്ല. വിശദ വിവരങ്ങൾക്ക് www.ssbrectt.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 13.
പ്രതികരിക്കാൻ ഇവിടെ എഴുതുക