മെല്‍ബണ്‍: അർബുദബാധയുമായി പോരാട്ടത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഇയാന്‍ ചാപ്പല്‍.ഏതാനും വര്‍ഷങ്ങളായി സ്കിന്‍ കാന്‍സറിന്റെ പിടിയിലായിരുന്നു 75-കാരനായ ചാപ്പല്‍ .
എന്നാല്‍ അഞ്ചാഴ്ച നീണ്ട തീവ്രമായ റേഡിയേഷന് തെറാപ്പിയിലൂടെ തോള്, കഴുത്ത്, കക്ഷം എന്നിവിടങ്ങളിലെ ചര്‍മത്തെ ബാധിച്ച കാന്‍സര്‍ നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു.
അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും മാത്രമേ രോഗാവസ്ഥയെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 1964 – 1980 കാലഘട്ടത്തില്‍ ഓസീസിനായി 75 ടെസ്റ്റുകള്‍ കളിച്ച ചാപ്പല്‍ അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ കമന്റേറ്ററായി എത്തുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക