ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ദില്ലി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത് തലസ്ഥാന നഗരിയിലെ കോണ്‍ഗ്രസിന്റെ മുഖം തന്നെയായിരുന്നു. നിലവില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്ന ഷീല കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക