പൃഥ്വിരാജ് നായകനാകുന്ന ബ്രദേഴ്സ് ഡേയുടെ ടീസര്‍ പുറത്തിറങ്ങി. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കോമഡിയും ആക്ഷനുമെല്ലാം ചേര്‍ന്നുള്ള മാസ് എന്റര്‍ടെയിനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ നല്കുന്ന സൂചന. പ്രേംനസീറിനെ പൃഥ്വിരാജ് അനുകരിക്കുന്നത് ഉള്‍പ്പെടെയുള്ള രസകരമായ രംഗങ്ങള്‍ ടീസറിലുണ്ട്.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോണ്‍ തന്നെയാണ്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്ട്ടിന്, മിയ, ഹൈമ എന്നിവര്‍. എന്നാല്‍ ടീസറില്‍ നായികമാരാരും ഇല്ല. ലാല്‍, ധര്മജന് ബോള്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക