കൊച്ചി: കേരളത്തിലൊട്ടാകെ കനത്തമഴ നാശം വിതയ്ക്കുന്നതിനിടെ കൂടുതല്‍ നാശം വിതച്ച സ്ഥലങ്ങളിലുള്ള ഉറ്റവരേയും ബന്ധുക്കളേയും കുറിച്ച് വിവരങ്ങള്‍ പോലും ലഭിക്കാതെ തേങ്ങുകയാണ് ഒരു ജനത.
കേരളത്തില്‍ മാത്രമല്ല,തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലും മഴക്കെടുതി തുടരുകയാണ്. അതിനുമുമ്ബ് മഴ മഹാരാഷ്ട്രയേയും ഗുജറാത്തിനേയും ജലത്തില്‍ മുക്കി കളഞ്ഞിരുന്നു. പലരുടെയും ജീവനും സ്വത്തും കവരുകയും ചെയ്തിരുന്നു.
ഇവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങളും വീഡിയോകളും കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളോടൊപ്പം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. അതില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ നനഞ്ഞ് കുതിര്‍ന്ന് വിറയ്ക്കുന്ന കുട്ടിക്കുരങ്ങനെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കുന്ന വീഡിയോ. അമ്മയും ഉറ്റവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് പോയതായേക്കാം ആ കുരങ്ങന് കുഞ്ഞും.
മനുഷ്യരെ പോലെ മിണ്ടാപ്രാണികളും ദുരന്തമുഖത്ത് നമ്മുടെ കരുണ അര്‍ഹിക്കുന്നു എന്ന് വിളിച്ചോതുകയാണ് ഈ കുഞ്ഞ് കുരങ്ങന്. കുരങ്ങിന്റെ പുറത്ത് വാത്സല്യത്തോടെ തടവുന്ന രക്ഷാപ്രവര്ത്തകന് ചെറുതായി വിതുമ്ബുന്നതും വീഡിയോയില്‍ കാണാം.
രക്ഷാപ്രവര്‍ത്തകന്റെ നെഞ്ചില്‍ കിടന്ന് ചൂടുപറ്റുന്ന ആ കുഞ്ഞിന്റെയും അതുകണ്ട് വിതുമ്പുന്ന ആ മനുഷ്യന്റേയും വീഡിയോ ഹൃദയം തൊടാതിരിക്കുന്നതെങ്ങനെ.
വീഡിയോ എന്ന് എടുത്തതാണെന്നോ ആരാണ് ഇയാള്‍? എവിടെ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നൊന്നും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും സോഷ്യല്‍മീഡിയയില്‍ ഏറെ പ്രചരിക്കുകയാണ് ഈ വീഡിയോ.
https://www.facebook.com/100003756186969/videos/1593825467419311/
പ്രതികരിക്കാൻ ഇവിടെ എഴുതുക