തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബലിപെരുന്നാള്‍. ആഘോഷങ്ങളുടേതല്ല, അതിജീവനത്തിന്റേതാണ് ഈ പെരുന്നാള്‍.
സാധാരണ പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ മഴക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള ശ്രമത്തിലാണ്.
മലബാറിലെ ഭൂരിഭാഗം പേര്‍ക്കും ഇത്തവണത്തെ പെരുന്നാള്‍ ക്യാമ്പുകളിലാണ്. ശേഷിക്കുന്നവര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും.
വടക്കന്‍ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക