പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ആൾക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ പെഹ്ലുഖാന് കേസില്‍ പ്രതികളായ ആറ് പേരെയും വെറുതെവിട്ടു. രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2017 എപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.
പെഹ്ലുഖാനെ ആള്‍ക്കൂട്ടം അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു . സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.ആകെ ഒമ്പത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് പേര് പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.
കന്നുകാലികളുമായി ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദേശീയ പാതയില്‍ തടഞ്ഞ് നിര്‍ത്തി പെഹ്ലുഖാനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. തുടർന്ന് മൂന്ന് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക