ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ഉപയോഗിക്കുന്ന ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ലോക ബ്രൗസിംഗ് വിപണിയുടെ 68.80 ശതമാനം ഗൂഗിളിന്റെ ഈ സെര്‍ച്ച് എഞ്ചിനാണ് കൈകാര്യം ചെയ്യുന്നത് . വിപണിയിലെ ഈ മുന്‍തൂക്കം തന്നെയാണ് ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത് .
ഒരു ഹാക്കര്‍ക്ക് എത്ര അകലെ ഇരുന്ന് പോലും നിങ്ങളുടെ സിസ്റ്റം നിയന്ത്രിക്കാന്‍ കഴിയുന്ന സുരക്ഷാ പിഴവ് ഗൂഗിള്‍ ക്രോമിൽ കണ്ടെത്തി.
വിന്‍ഡോസ്, മാക് ഒഎസ്, ലിനക്സ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമില്‍ എല്ലാം ഈ സുരക്ഷ പിഴവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട് . സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സെക്യുരിറ്റി റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ സംവിധാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബ്രൗസറുകളാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് എന്നാണ് പറയുന്നത്. വിഷയം ഗൗരവമായതിനാല്‍ ഗൂഗിള്‍ ഇപ്പോള്‍ ഒരു സെക്യുരിറ്റി അപ്ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഡെസ്ക്ടോപ്പ് ഉപയോക്താക്കള്‍ കൃത്യമായും ഈ അപ്ഡേറ്റ് നടത്തണം എന്നാണ് ഗൂഗിള്‍ നിർദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക