കോട്ടക്കല്‍: കഥകളി ആചാര്യന് കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യര്‍ (75) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1945 ജനുവരി 15 നു പാലക്കാടാണ് ചന്ദ്രശേഖരവാര്യരുടെ ജനനം. 1958 ല്‍ കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ ചേര്‍ന്നാണ് കഥകളി പഠനം ആരംഭിച്ചത്.
കേന്ദ്ര നാടക അക്കാദമി അവാര്‍ഡ്, കലാമണ്ഡലം ഫെല്ലോഷിപ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വാനപ്രസ്ഥം സിനിമയില്‍ മോഹന്‍ലാലിനെ കഥകളി അഭ്യസിപ്പിച്ചതും ചന്ദ്രശേഖരവാര്യരായിരുന്നു.
ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ വേദികളില്‍ കഥകളി അവതരിപ്പിച്ചിട്ടുള്ള ചന്ദ്രശേഖരവാര്യര്‍, 1958 ല്‍ ബ്രിട്ടനില്‍ നടന്ന ലോക മലയാളി കലാമേളയില്‍ കഥകളി അവതരിപ്പിച്ചിരുന്നു. ഭാര്യ: സുശീല. മക്കള്‍: ജോത്സന, ജിതേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക