ദില്ലി: ചന്ദ്രയാൻ 2വിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതായി ഐഎസ്ആർഒ. ഈ ശ്രമം 14 ദിവസം തുടരുമെന്നും ഇന്ത്യൻ ബഹിരാകാശ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവനാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
വിക്രം ലാൻഡറുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പാകെ എത്തുന്നത്.
കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് ലാൻഡറിൽ നിന്നുള്ള ബന്ധം വിഛേദിക്കപ്പെട്ട വാർത്ത പുറത്തുവരുന്നത്.
2.16 ആയതോടെ ഉദ്വേഗജനകമായ കാഴ്ചയായി ഇസ്രാറ്റ് മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക