ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന്.
വിക്രം ലാന്‍ഡറിന്റെ ചിത്രം ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐഎസ്ആര്‍ഒ അറിയിച്ചു.
രാജ്യം ഏറെ പ്രതീക്ഷവെച്ച ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ അവസാന ഘട്ടത്തിലാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.
ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ സമീപം വരെ വിക്രം ലാന്‍ഡറില്‍നിന്നു സിഗ്നലുകള്‍ ലഭിച്ചെങ്കിലും പിന്നീട് ബന്ധം നഷ്ടമാകുകയായിരുന്നു.
ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രയാന്‍-2 ദൗത്യം 90 മുതല്‍ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക