നോക്കിയ 4.2, നോക്കിയ 3.2 എന്നിവയുടെ ഇന്ത്യയിലെ വില കുറച്ചു. ഈ ഫോണുകളുടെ അവതരിപ്പിക്കുമ്പോഴുള്ള വില യഥാക്രമം 8990 രൂപ, 10990 രൂപ എന്നിങ്ങനെയായിരുന്നു. എന്നാല്‍ നിലവിൽ നോക്കിയ 3.2വിന് 7999 രൂപയും. നോക്കിയ 4.2വിന് 9499 രൂപയുമാണ് വില . നോക്കിയയുടെ ഓഫീഷ്യല്‍ വെബ് സൈറ്റില്‍ ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയിട്ടുണ്ട്.
നോക്കിയ 4.2 വാട്ടര്‍ ഡ്രോപ്പ് നോച്ചോടെയുള്ള 5.71 ഇഞ്ച് ടിഎഫ്ടി 720 പി ഡിസ്പ്ലേയോടെയാണ് എത്തുന്നത്. സ്നാപ്ഡ്രാഗണ്‍ 439 ചിപ്പാണ് ഫോണിനുള്ളത് . 2ജിബി,3 ജിബി റാം ടൈപ്പുകള്‍ ഈ ഫോണിനുണ്ട്. പിന്നില്‍ ഡ്യൂവല്‍ ക്യമറ സെറ്റപ്പാണ് ഫോണിനുള്ളത് 13എംപി+2 എംപിയാണ് സെന്‍സറുകള്‍. 8 എംപിയാണ് സെല്‍ഫി ക്യാമറ.
ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.നോക്കിയ 3.2 6.26 ഇഞ്ച് 720 പി ടിഎഫ്ടി സ്ക്രീനോടെയാണ് എത്തുന്നത്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഫോണിനുണ്ട്. സ്നാപ്ഡ്രാഗണ്‍ 429 നോച്ചാണ് ഫോണിനുള്ളത്. 2ജിബി+16ജിബി പതിപ്പും, 3ജിബി+32ജിബി പതിപ്പും ഈ ഫോണിനുണ്ട്. 13 എംപി സിംഗിള്‍ ക്യാമറയാണ് പിന്നില്‍. മുന്നില്‍ 5 എംപിയാണ് ക്യാമറ. 4,000 എംഎഎച്ചാണ് ബാറ്ററി ശേഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക