ഐഎസ്എല്‍ ആറാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നം തയാറാക്കാന്‍ ആരാധകര്‍ക്കും അവസരം. ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രൂപകൽപനകൾ 2019 സെപ്റ്റംബർ 16 മുതൽ 25 വരെ സമർപ്പിക്കാം.
തിരഞ്ഞെടുക്കുന്ന ഡിസൈൻ അടുത്ത ഐഎസ്എല്‍ സീസണില്‍ ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉൾപ്പെടുത്തുകയും, ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് അനാച്ഛാദനം ചെയ്യുകയും ചെയ്യും.
മത്സരത്തിലെ വിജയിക്ക് കെബിഎഫ്സിയുടെ പുതിയ ഭാഗ്യ ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിന്റെ ഭാഗമാകാനുള്ള സുവർണ്ണാവസരവും ലഭിക്കും. കേരള ബ്ലാസ്റ്റേഴ്സ് ലോഗോയിലുള്ള ആനയോട് സാമ്യമുള്ള ഒരു ഭാഗ്യ ചിഹ്ന ഡിസൈൻ രൂപകൽപ്പന ചെയ്യുക. ലോഗോയിലുള്ള മഞ്ഞ, നീല എന്നീ നിറങ്ങളുടെ സംയോജനത്തിലാകണം ഭാഗ്യ ചിഹ്നവും രൂപകൽപ്പന ചെയ്യേണ്ടത്.
നിങ്ങളുടെ സൃഷ്ടികൾ http://www.keralablastersfc.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ‘ഡിസൈൻ ദി മാസ്കോട്ട്’ എന്ന പ്രത്യേക ടാബിൽ ജെപിഇജി, പിഎൻജി, ജിഐഎഫ് ഫോർമാറ്റുകളിൽ അപ്ലോഡ് ചെയ്യുക. അന്തിമ രൂപകൽപ്പന ഏഴ് അടി ഉയരത്തിൽ അളക്കാവുന്നതായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക