എല്ലാവർക്കും സുപരിചിതമായ ആഹാരമാണ് മാഗി ന്യൂഡില്‍സ്. വിവിധ രുചികളില്‍ മാഗി തയ്യാറാക്കാറുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ മാഗി പരീക്ഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മധുരമുള്ള മാഗി. സാധാരണ വെള്ളത്തിലാണ് മാഗി പാകം ചെയ്യാറുള്ളത്.
എന്നാല്‍ മധുരമുള്ള മാഗി പാകം ചെയ്യുന്നത് പാലിലാണ്. ഒപ്പം റോസ്പൂ ഇതളുകളും മറ്റ് ചേരുവകളും ഇതില്‍ ചേര്‍ക്കുന്നുണ്ട്. മധുരമുള്ള മാഗിപാകം ചെയ്ത് കഴിഞ്ഞാല്‍ സാധാരണ സേമിയ ഉപയോഗിച്ച് ഉണ്ടാക്കാറുള്ള ‘ഖീര്‍’ എന്ന മധുര പലഹാരത്തിന്റെ രൂപമാണുള്ളത്. ഹിമാന്ഷിസ് വേള്‍ഡ് എന്ന യൂട്യൂബര്‍ ആണ് ഈ വീഡിയോ പങ്കുവെച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക