കൊച്ചി: പാലാരിവട്ടം പാലം പഞ്ചവടിപ്പാലംപോലെ ആയല്ലോയെന്ന് ഹൈക്കോടതി. ക്രമക്കേടിന് ആരാണ് ഉത്തരവാദിയെന്നും സിനിമാ കഥ യാഥാര്‍ഥ്യമാകുകയാണോയെന്നും കോടതി ചോദിച്ചു.
അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്കി. കേസില്‍ വിജിലന്‍സ് ഇതുവരെ കണ്ടെത്തിയ വിവരങ്ങളും പ്രതിചേര്‍ത്തവരുടെ പങ്കും അറിയിക്കണമെന്ന് കോടതി പറഞ്ഞു.
കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക