2008-ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന് രചിച്ച ‘ദി സോയാ ഫാക്ടര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
1983-ല്‍ ഇന്ത്യ ലോക കപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോക കപ്പ് ജയിക്കാന്‍, ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ഇപ്പോഴിത ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെ പുകഴ്ത്തി കരൺ ജോഹർ.
ട്വിറ്ററിലൂടെയായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം, ദുൽഖറിനു മാത്രമല്ല സോയ ടീമിനും അഭിനന്ദനം അറിയിച്ചുണ്ട്.
ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രം ഏവരുടെയും ഹൃദയം കവരുമെന്നും, ഒരു പുഞ്ചിരി നിങ്ങള്‍ക്ക് സമ്മാനിക്കുന്ന ചിത്രമാണിതെന്നും കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.
സിനിമയുണ്ടാക്കിയ ആ വലിയ പുഞ്ചിരി ചിത്രത്തിലുടനീളം സോനം കപൂറിന്റെ മുഖത്തും പ്രതിഫലിക്കുന്നുണ്ടെന്നും കരൺ ജോഹർ ട്വീറ്റ് ചെയ്തു.
ദുൽഖർ സൽമാന്റെ ബോളിവുഡിലെ രണ്ടാം ഘട്ടമാണ് സോയാ ഫാക്ടർ. സെപ്റ്റംബർ 20 ന് റിലീസിനെത്തിയ ചിത്രത്തിന് രണ്ട് അഭിപ്രായമാണ് ലഭിക്കുന്നത്.
ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സോനം കപൂറാണ് നായികയായി എത്തിയം. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായി ദുൽഖർ എത്തുമ്പോൾ ടീം ലക്കി ചമായ സോയാ സോളങ്കിയെ സോനം കപൂർ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക