മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
ചിത്രീകരണം നേരത്തെ പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയാഘോഷ ചടങ്ങില്‍ പ്രിയദര്ശന് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറി, ‘മരക്കാര്‍ അറബിക്കടലിനെക്കുറിച്ചായിരുന്നു സംവിധായകന് മനസുതുറന്നു .
എന്നും എപ്പോഴും തനിക്കു താങ്ങായി നിന്നിട്ടുളള സ്വന്തം ലാലുവിന് ഞാന്‍ കൊടുക്കുന്ന സമ്മാനമാണ് മരക്കാറെന്നാണ് പ്രിയദര്ശന് തുറന്നുപറഞ്ഞത്.
ഇതൊരു റിയലിസ്റ്റിക്ക് ചിത്രമോ ചരിത്ര സിനിമയോ അല്ല, എന്നും സംവിധായകന് പറയുന്നു.
കേരളത്തിലെ അതിബുദ്ധിമാന്മാര്ക്കു വേണ്ടിയല്ല താന്‍ സിനിമകള്‍ എടുത്തിട്ടുളളതെന്നും സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കാനും അവര്‍ക്ക് കയ്യടിക്കാനുമാണ് താന്‍ സിനിമകള്‍ ഉണ്ടാക്കിയിട്ടുളളതെന്നും പ്രിയദര്ശന് പറഞ്ഞു.
മരക്കാര്‍ എന്ന ചിത്രവും അതുപോലെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു എന്റര്ടെയ്നര് ആകാനാണ് തന്റെ ശ്രമം.
ഇതുപോലെയുളള വമ്പന്‍ ചിത്രങ്ങള്‍ വന്നാലെ നമ്മുടെ ഇന്‍ഡസ്ട്രി മുന്നോട്ടു വളരുകയുളളു എന്നും മരക്കാര്‍ അതിന് ഒരു കാരണം ആകുമെന്ന വിശ്വാസം ഉണ്ടെന്നും പ്രിയദര്ശന് കൂട്ടിച്ചേർത്തു.
എംടി സര് ചന്തു എന്ന കഥാപാത്രത്തെ ഒന്നു പൊളിച്ചെഴുതിയത് പോലെയാണ് മരക്കാര്‍ എന്ന കഥാപാത്രത്തിന് തന്റെ വേര്‍ഷന്‍ കൊടുത്തതെന്നും പ്രിയദര്ശന് ചടങ്ങില്‍ പറഞ്ഞു.
തന്റെ വലിയ സ്വപ്നം പൂര്‍ത്തിയാക്കാന്‍ കൂടെ നിന്ന ആന്റണി പെരുമ്പാവൂരിനും ചടങ്ങില്‍ പ്രിയദര്ശന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക