പി ജയരാജൻ ബി ജെ പിയിലേക്ക് എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പോലീസ് എടവണ്ണയിൽ ഒരാളെ അറസ്റ്റ് ചെയ്തു, ചാത്തല്ലൂർ വലിയ പീടിയേക്കൽ കെ നൗഷാദിനെയാണ് അറസ്റ്റ് ചെയ്തത്.
സി.പി.എം നേതാവ് പി.ജയരാജൻ ബി.ജെ.പിയിലേക്ക് എന്ന പോസ്റ്റർ ഷെയർ ചെയത് ഫേയ്സ്ബുക്ക് പേജ് അഡ്മിനായ ഭിന്നശേഷിക്കാരനെ മലപ്പുറത്തെത്തിയാണ് കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശാരീരിക അവശതകൾ മൂലം നടക്കാൻ പോലും പ്രയാസമുള്ള നൗഷാദിനേയാണ് തിങ്കളാഴ്ച രാത്രി കണ്ണൂരിൽ നിന്നെത്തിയ പൊലീസ് സംഘം മലപ്പുറം എടവണ്ണ ഒതായിയിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടു പോയത്.
പി.ജയരാജൻ ബി ജെ പിയിലേക്ക് എന്ന ഫേയ്സ്ബുക്ക് പോസ്റ്റ് നൗഷാദ് അഡ്മിനായ നിലപാട് എന്ന ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തതിനാണ് ഇയാൾക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
കണ്ണൂരിൽ നിന്നെത്തിയ പൊലീസ് സംഘത്തോട് നൗഷാദ് താനല്ല ഈ പോസ്റ്റ് നിർമ്മിച്ചതെന്നു കരഞ്ഞു പറഞ്ഞെങ്കിലും കസ്റ്റഡിയിലെടുക്കുകയായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക