ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഡ്വെയ്ന്‍ ജോണ്സന് എന്ന റോക്ക് നീണ്ട 15 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് WWE മത്സരങ്ങളിലേക്ക് മടങ്ങിവരുകയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.
ഇന്നാണ് ഇപ്പോഴത്തെ WWE ചാംബ്യൻ കോഫി കിംഗ്സ്റ്റന്‍ തന്റെ കിരീടം നിലനിര്‍ത്താനായി കരുത്തനായ ബ്രോക്ക് ലെസ്നറുമായി ഏറ്റുമുട്ടുന്നതും.
ഫോബ്സ് മാഗസിന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2013 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഹോളിവുഡ് നടന് ഡ്വെയ്ന്‍ ജോണ്സന് ആയിരുന്നു.
The Next Level എന്ന സിനിമയ്ക്ക് അദ്ദേഹത്തിനുനല്കിയ പ്രതിഫലം 23.5 മില്യണ്‍ ഡോളറായിരുന്നു. 2016 ലും അദ്ദേഹമായിരുന്നു പ്രതിഫലത്തില്‍ ടോപ്പ്. 2017 ,2018 വര്‍ഷങ്ങളില്‍ അദ്ദേഹം രാണ്ടാംസ്ഥാനത്തായി.
ഒരുകാലത്ത് ആരാധകരുടെ രോമാഞ്ചമായിരുന്ന റോക്കിന്റെ WWE യിലേക്കുള്ള രണ്ടാം വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകരും WWE ഭാരവാഹികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക