മൂന്ന് ക്യാമറകളുമായി സാംസങ് പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണ്‍ എ20 എസ് ഇന്ത്യന്‍ വിപണിയിലെത്തി. 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ് വകഭേദത്തിന് 11,999 രൂപയും 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജിന് 13,999 രൂപയുമായിരിക്കും വില.
6.5 ഇഞ്ച് എച്ച്.ഡി പ്ലസ് ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 450 പ്രൊസസര്‍, മിററര്‍ ഫിനിഷിങ് എന്നിവ ഫോണിന്റെ സവിശേഷതകളാണ്.
മൂന്ന് ക്യാമറകളാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 13,8,5 മെഗാപിക്സലിന്റെ മൂന്ന് പിന്‍ക്യാമറകളാണ് ഫോണിലുള്ളത്. 8 മെഗാപിക്സലിന്‍െറ സെല്‍ഫി ക്യാമറയും നല്കിയിരിക്കുന്നു.
15w അതിവേഗ ചാര്‍ജിങ് സംവിധാനമുള്ള ഫോണിന് 4000 എം.എ.എച്ചാണ് ബാറ്ററി ശേഷി. ഡോള്‍ബി അറ്റമോസ് സറൗണ്ട് സൗണ്ട് ടെക്നോളജിയും ഫോണില്‍ ഉള്ക്കൊള്ളിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക