കണ്ണൂർ: വേങ്ങാട് സ്വാന്തനം ക്രിയേഷന്‍സിന്റെ ബാനറില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനായി നിര്‍മിക്കുന്ന ‘ഇതാണ് ലഹരി’ എന്ന ടെലി ഫിലിമിലാണ് കെ.പി. മോഹനന് പ്രധാന വേഷത്തിലെത്തുന്നത്.
ലഹരിക്കടിമകളായ ഒരു കൂട്ടം കുട്ടികളെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്ന അധ്യാപകന്റെ റോളിലാണ് കെ പി മോഹനന് വേഷമിടുന്നത്.
മോഡി രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേങ്ങാട്, ഊര്‍പ്പള്ളി, കാടാച്ചിറ ഭാഗങ്ങളിലായി 13ന് രാവിലെ 8.30ന് ചിത്രീകരണം ആരംഭിക്കും. കോളേജ് വിദ്യാർത്ഥിയായിരിക്കെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പടയണി ദിനപത്രം ചീഫ് എഡിറ്റര്‍, എം എല്‍എ, മന്ത്രി, രാഷ്ട്രീയ നേതാവ് തുടങ്ങിയ നിലകളിൽ ശോഭിച്ച കെ.പി. മോഹനന് ആദ്യമായാണ് സിനിമയിലേക്ക്.
നല്ലൊരു ജൈവകർഷകനും ഫോട്ടോഗ്രാഫറുമായ കെ.പി. മോഹനൻ ഒട്ടേറെ കന്നി സ്വാമിമാർക്ക് ഗുരുസ്വാമി കൂടിയാണ്. നിലവിൽ ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റാണ് കെ.പി. മോഹനൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക