സംസ്ഥാന ശിശുവികസന സേവന പദ്ധതി സംസ്ഥാന സെല്ലിലേക്ക് വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ (വേതനം പ്രതിമാസം 45,000 രൂപ), പ്രോഗ്രാം അസിസ്റ്റന്റ് (വേതനം പ്രതിമാസം 25,000 രൂപ) എന്നീ തസ്തികകളിലേക്ക് ആണ് കരാര്‍ നിയമനം നടത്തുന്നത്.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ – വിദ്യാഭ്യാസ യോഗ്യത സോഷ്യല്‍ സയന്‍സ്/ ലൈഫ് സയന്‍സസ്/ ന്യൂട്രീഷന്‍/ മെഡിസിന്/ ഹെല്‍ത്ത് മാനേജ്മെന്റ്/സോഷ്യല്‍ വര്‍ക്ക്/ റൂറല്‍ മാനേജ്മെന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം, സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം, എം.എസ്.ഓഫീസ്, പ്രാദേശിക ഭാഷ, ഇംഗ്ലീഷ് എന്നിവയില്‍ പ്രാവീണ്യം.
പ്രോഗ്രാം അസിസ്റ്റന്റ്- സോഷ്യല്‍ സയന്‍സ്/ സോഷ്യല്‍ വര്‍ക്ക്/ റൂറല്‍ മാനേജ്മെന്റ്/ സ്റ്റാറ്റിസ്റ്റിക്സ് ഏതെങ്കിലും ഒന്നില്‍ ബിരുദം. സര്‍ക്കാര്‍/ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത പരിചയം, എം.എസ്.ഓഫീസ്, ഡേറ്റാ എന്‍ട്രി, അനാലിസിസ് എന്നിവയിലും പ്രാദേശിക ഭാഷ, ഇംഗ്ലീഷിലും പ്രാവീണ്യം. പ്രായ പരിധി – 35 വയസ്സ്.
താത്പര്യമുളളവര്‍ 18ന് മുന്‍പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://wcd.kerala.gov.in/careers ഈ വെബ്സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക