ധനുഷിന്റെ നായികയായി തമിഴകത്തെ ‘അസുരനി’ൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് കൈയ്യടികൾ വാരികൂട്ടിയിരുന്നു മഞ്ജു വാര്യര്‍. സൂപ്പർ സ്റ്റാർ കമൽഹാസൻ അടക്കമുള്ളവരുടെ പ്രശംസയ്ക്ക്പാത്രമായിരുന്നു മലയാളത്തിന്റെ ഈ ലേഡീ സൂപ്പര്‍സ്റ്റാര്‍. ഈ അവസരത്തിൽ തമിഴില്‍ നിന്നും വീണ്ടും ഓഫര്‍ വന്നിരിക്കുകയാണ് താരത്തിന്, അതും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയായി.
ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. അസുരനിലെ ഗംഭീര പ്രകടനം തന്നെയാണ് മഞ്ജുവിനെ തമിഴ് ചലച്ചിത്രലോകത്ത് ശ്രദ്ധേയമാക്കിയത് എന്ന് നിസംശയം പറയാം . പുതിയ ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക