മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ (35) ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തിയത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയാണ് ഹര്‍ത്താല്‍ നടത്തുക. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
വീട്ടില്‍ നിന്ന് കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഇസ്ഹാഖിന് വെട്ടേറ്റത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് മുസ്ലീം ലീഗ് ആരോപിച്ചു.
സംഘര്‍ഷാവസ്ഥ ഉള്ളതിനാല്‍ പ്രദേശത്ത് പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക