കേരളത്തിന് ഇന്ന് 63-ാം പിറന്നാള്‍. ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം എന്ന സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേയ്ക്ക് 63 വര്‍ഷം പൂര്‍ത്തിയാകുന്നു.ഇടതൂര്‍ന്ന് നിൽക്കുന്ന തെങ്ങുകളുള്ള കേരം തിങ്ങുന്ന നാട് എന്ന അര്‍ഥത്തിലാണ് കേരളം എന്ന് പേര് വീണതെന്നാണ് പേരിന് പിന്നിലെ ഒരു ചരിത്രം. കൂടാതെ ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും പറയപ്പെടുന്നു.
1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ രാജ്യങ്ങൾ ഒന്നിച്ച് ചേർന്ന് കേരള സംസ്ഥാനം രൂപീകരിച്ചത്.
കാലക്രമേണ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഈ കൊച്ചുപ്രദേശം എല്ലാത്തരത്തിലും രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണിപ്പോൾ. തങ്ങളുടെ അഭിമാന ദിനം പലവിധത്തിൽ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുളഅള മലയാളികൾ. സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ സംഘടനകളും കൂട്ടായ്മകളും ഇന്ന് കേരളപ്പിറവിദിന പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
‘റിയൽ ന്യൂസ് കേരള’ എല്ലാ വായനക്കാര്‍ക്കും ‘കേരളപ്പിറവി ആശംസകൾ’ നേരുന്നു….
പ്രതികരിക്കാൻ ഇവിടെ എഴുതുക