പാരീസ്: തകര്‍പ്പന്‍ ജയവുമായി റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, സ്റ്റെഫാനോസ് സ്റ്റിസിപാസ് എന്നിവര്‍ പാരീസ് മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്കയെയാണ് നദാല്‍ തകര്‍ത്തുവിട്ടത്. 6-4 6-4 എന്ന സ്കോറിനായിരുന്നു നദാലിന്റെ ജയം. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ്കയാണ് അടുത്ത റൗണ്ടില്‍ എതിരാളി.
ബ്രിട്ടന്റെ കെയില്‍ എഡ്മണ്ടിനെ 7-6 (9-7) 6-1 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ എത്തിയത്. ജോക്കോവിച്ച് ആദ്യ സെറ്റില്‍ ടൈബ്രേക്കര്‍ വരെ നേരിട്ട ശേഷമാണ് എഡ്മണ്ടിനെതിരെ ജയിച്ചു കയറിയത്. ക്വാര്‍ട്ടറില്‍ ഗ്രീക്ക് താരം സ്റ്റിസിപാസാണ് ക്വാര്‍ട്ടറില്‍ എതിരാളി. ഓസ്ട്രേലിയയുടെ അലക്സ് ഡെ മനൗറിനെയാണു(6-3 6-4) സ്റ്റിസിപാസ് കീഴടക്കിയത്.
അതേസമയം, ഡൊമിനിക് തീം, അലക്സാണ്ടര്‍ സ്വരേവ് എന്നിവര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. തീമിനെ ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവും സ്വരേവിനെ കാനഡയുടെ ഡെന്നീസ് ഷപോവലോവുമാണ് തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക