തിരുവനന്തപുരം: നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ശശി തരൂര്‍ എംപിക്ക് സമന്‍സ്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഡിസംബര്‍ 21ന് നേരിട്ടു ഹാജരാകാന്‍ ശശി തരൂരിനോടു നിര്‍ദേശിച്ചത്. ‘ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന തന്റെ പുസ്തകത്തിലൂടെ നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെ അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി ഫയല്‍ചെയ്തിരുന്നത്. പെരുന്താന്നി എന്‍എസ്എസ് കരയോഗ അംഗമായ സന്ധ്യയാണ് പരാതിക്കാരി. പുസ്തകത്തിലെ പരാമര്‍ശം സ്ത്രീകളെ അപമാനിക്കുന്നതും നായര്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ഹര്‍ജിക്കാരി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക