ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ചേതക്ക് ഉടൻ നിരത്തിലേക്ക്. ഇതിന്റെ ഭാഗമായി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ചേതക്കിന്റെ ഇലക്ട്രിക് യാത്ര ബജാജ് സംഘടിപ്പിച്ചിരുന്നു. ഒക്ടോബര്‍ 16ന് ഡല്‍ഹിയില്‍നിന്ന് ആരംഭിച്ച ഈ യാത്ര നവംബര്‍ 14ന് പുണെയില്‍ അവസാനിക്കുകയാണ്. ഇലക്ട്രിക് യാത്രയുടെ അവസാന ദിനം പുണെയില്‍ ചേതക്കിനെ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്.
ചേതക്ക് ആദ്യം വിപണിയിലെത്തുന്നതും പുണെയിലാണ്. ഇതിന് പിന്നാലെ ബെംഗളൂരുവിലേക്കും ചേതക്ക് എത്തും. അടുത്ത വര്‍ഷം ജനുവരിയോടെ ചേതക്ക് പുണെ നിരത്തുകളിലേക്കെത്തും. ഈ മാസം തന്നെ വാഹനത്തിനുള്ള ബുക്കിങ്ങും ബജാജ് ആരംഭിച്ചേക്കും. വാഹനത്തിന്റെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
റെട്രോ രൂപത്തിലുളള എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, ഫെതര്‍ ടച്ച് സ്വിച്ചുകള്‍, സ്പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വ്യത്യസ്തമാക്കും. ആതര്‍ 450 മോഡലാണ് വിപണിയിൽ ചേതക്കിന്റെ മുഖ്യ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക