ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഗുണ പ്രധാന് (22) ആണ് മരിച്ചത്. പാരദ്വീപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.ഫോണ്‍ ചാര്‍ജുചെയ്യാന്‍ വച്ചശേഷം തൊട്ടടുത്ത് കിടന്നുറങ്ങുകയായിരുന്നു ഗുണ പ്രധാന്.
കെട്ടിട നിര്‍മാണ തൊഴിലാളികളായ മറ്റ് മൂന്നുപേരും യുവാവിനൊപ്പം കിടന്നുറങ്ങിയിരുന്നു. എന്നാല്‍ ഗുണ പ്രധാന്റെ തലയ്ക്ക് സമീപമാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജുചെയ്യാന്‍ വച്ചിരുന്നത്. നയാഗഡ് ജില്ലയിലെ റാന്‍പുര്‍ സ്വദേശിയാണ് മരിച്ച യുവാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക