തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി പ്രകൃതി ക്ഷോഭം അതിജീവിക്കാന്‍ പ്രാപ്തമായ 25 റോഡുകള്‍ നിര്‍മിക്കും. ലോക ബാങ്കിന്റേയും ജര്‍മ്മന്‍ ഡെവലപ്പ്മെന്റ് ബാങ്കിന്റേയും സാമ്പത്തിക സഹായത്തോടെയാണ് ഇത്. 12 ജില്ലകളിലെ 42 നിയോജക മണ്ഡലത്തിലാണ് മലവെള്ളപ്പാച്ചിലുകളേയും പ്രളയത്തേയും അതിജീവിക്കാന്‍ കഴിയുന്ന 25 റോഡുകള്‍ നിര്‍മിക്കുന്നത്.
2020ല്‍ നിര്‍മാണം ആരംഭിക്കും. നാല് പാക്കേജുകളായി തിരിച്ചാണ് നിര്‍മാണമെന്ന് നിര്‍മാണ ചുമതലയുള്ള കെഎസ്ടിപി അധികൃതര്‍ പറയുന്നു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തും. 2021 ജനുവരിയോടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക