നിലവിൽ എഴുതികൊണ്ടിരിക്കുന്ന നോവൽ പൂര്‍ത്തിയായാല്‍ പുതിയൊരു നോവല്‍ എഴുതില്ലെന്ന് സാഹിത്യകാരന് സി. രാധാകൃഷ്ണന്.തീക്ഷ്ണമായ രീതി അവലോഗിക്കാൻ കഴിയുന്ന ഊര്‍ജവും ജൈവചൈതന്യവും ഇല്ലാതാവുന്നുവെന്ന് തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.
അതിനാല്‍ കുട്ടികള്‍ക്കുള്ള കൃതികളും ചെറിയ കൃതികളും മാത്രമേ എഴുതുകയുള്ളൂ. ഇപ്പോള്‍ എഴുതുന്ന നോവല്‍ ഏതാണ്ട് തീരാറാവുകയാണെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ വി.ടി. വാസുദേവന്റെ ‘സഹശയനം’ എന്ന പുസ്തകം പ്രൊഫ. പി.എ. വാസുദേവന്‍ നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഡോ. പി. മുരളി അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക