അനാരോഗ്യകരമായ ജീവിതചര്യയെ തുടർന്ന് നേരിടുന്ന ഒരു പ്രശ്നമാണ് മലബന്ധം നീണ്ട മണിക്കൂറുകള്‍ ഇരുന്ന് ജോലി ചെയ്യുന്നതും, മോശം ഭക്ഷണശീലങ്ങളുമെല്ലാം മലബന്ധം ഉണ്ടാക്കാന്‍ ഇടയാക്കുന്നുണ്ട്. എന്നാൽ ചെറിയ വ്യായാമങ്ങളിലേര്‍പ്പെടുന്നതിനൊപ്പം ഭക്ഷണത്തിലും കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നതോടെ ഒരു പരിധി വരെ മലബന്ധം തടയാനാകും. ഈ ജ്യൂസുകൾ കുടിക്കുന്നത് മലബന്ധം തടയാൻ നല്ലതാണ്.
പൈനാപ്പിള്‍ ജ്യൂസ്: പൈനാപ്പിളിലടങ്ങിയിരിക്കുന്ന ബ്രോമേലൈൻ എന്ന പദാര്‍ത്ഥം മലബന്ധം ഇല്ലാതാക്കാൻ സഹായിക്കും. വയറ് കെട്ടിവീര്ക്കുന്നതും, ഗ്യാസ് നിറയുന്നതും, അത് മൂലം വേദനയുണ്ടാകുന്നതുമെല്ലാം ഒഴിവാക്കാന്‍ പൈനാപ്പിളിനാകും.
ലെമണ്‍ ജ്യൂസ്: ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ ചെറുനാരങ്ങ മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയ്ക്ക് ദഹനാവയവങ്ങളില്‍ നിന്ന് അപകടകാരികളായ പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാൻ കഴിയും.
ഓറഞ്ച് ജ്യൂസ്: ഓറഞ്ചിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.
ഓറഞ്ചിലുള്ള നാരിൻജീനിൻ എന്ന പദാര്‍ത്ഥം മലബന്ധത്തെ പ്രതിരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക