മാരുതി സുസുക്കി നിരയിലെ ജനപ്രിയ മോഡലായ ആള്‍ട്ടോ. നിരത്തിലെത്തി 19 വര്‍ഷം പിന്നിടുമ്പോൾ വിറ്റഴിച്ചത് 38 ലക്ഷം കാറുകൾ . കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലും ആള്ട്ടോയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാരുതി സുസുക്കി.
2000 ത്തിൽ മാരുതി 800 മോഡല്‍ നിരത്തൊഴിഞ്ഞതിന് പിന്നാലെയാണ് ആള്‍ട്ടോ ബ്രാന്‍ഡ് എത്തിയത്. 2000 മുതല്‍ വിപണിയിലെത്തിയ ആള്‍ട്ടോ ആദ്യ പത്ത് ലക്ഷം യൂണിറ്റ് പിന്നിട്ടത് 2008ലാണ്. നാല് വര്‍ഷങ്ങള്‍ക്കപ്പുറം 2012ല്‍ വില്പന 20 ലക്ഷത്തിലെത്തി. 2016ല്‍ ഇത് 30 ലക്ഷം പിന്നിടുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എട്ട് ലക്ഷം ആള്‍ട്ടോയും നിരത്തിലേക്കെത്തി.
താരതമ്യേന കുറഞ്ഞ വിലയാണ് ആള്‍ട്ടോ കാറിനെ ജനപ്രിയമാക്കിയതെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആള്‍ട്ടോ, ആള്‍ട്ടോ കെ10 എന്നീ രണ്ട് മോഡലുകളാണ് ആള്‍ട്ടോ നിരയില്‍ വില്പനയ്ക്കുള്ളത്. കെ 10 മോഡലിന് 3.73 ലക്ഷം രൂപ മുതല്‍ 4.53 ലക്ഷം രൂപയും ആള്‍ട്ടോയ്ക്ക് 3.01 ലക്ഷം രൂപ മുതല്‍ 4.22 ലക്ഷം വരെയുമാണ് എക്സ്ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക