ചാലക്കുടിയില്‍ സ്കൂളില്‍വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. കാര്‍മല്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്.ഇടതുകണങ്കാലിനു മുകള്‍ഭാഗത്തായാണ് പാമ്പ് കടിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
കുട്ടിയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വയനാട് ബത്തേരിയിൽ പാമ്പ് കടിയേറ്റ് ചികിത്സാ കിട്ടാതെ വിദ്യാർത്ഥി മരിച്ച സംഭവം വാർത്തകളിൽ ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക