ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ആപ്പുകളുടെ പട്ടികയില്‍ 2019 ല്‍ ഡേറ്റിംഗ് ആപ്പ് ടിന്റര്‍ മുന്നില്‍. രണ്ടാംസ്ഥാനത്ത് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആണ്. മൂന്നാം സ്ഥാനത്ത് വീഡിയോ ആപ്പായ ടെന്‍സെന്റ് ആണ്. 2019 ജനുവരി മുതല്‍ 2019 നവംബര്‍വരെയുള്ള കണക്കുകള്‍ പരിശോധിച്ചാണ് ഈ കണ്ടെത്തല്‍.
എന്നാല്‍ ആപ്പ് ഡൗണ്‍ലോഡില്‍ ഫേസ്ബുക്ക്.കോം ആണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് ഫേസ്ബുക്കിന്റെ തന്നെ മെസഞ്ചറും, മൂന്നാം സ്ഥാനത്ത് ഫേസ്ബുക്കിന്റെ തന്നെ വാട്ട്സ്ആപ്പും ആണ്. ഇത് ആറാം കൊല്ലമാണ് ആപ്പ്ആനി.കോം ലിസ്റ്റില്‍ ഫേസ്ബുക്കും, അതിന്റെ ആപ്പുകളും ഈ സ്ഥാനം നിലനിര്‍ത്തുന്നത്.വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നുള്ള 120 ബില്ല്യണ്‍ ആപ്പുകളുടെ കണക്കാണ് ആപ്പ്ആനി.കോം പരിശോധിച്ചത്. ലോകത്തിലെ മൊത്തം ആപ്പ് ഡൗണ്‍ലോഡ് 5 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക